അതിമനോഹരമായ കാഴ്ച !!
എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലഘട്ടം..!! ഒരിക്കൽ എന്റെ അധ്യാപകൻ തന്റെ ക്ലാസ്സിന്റെ ഇടയിൽ ഞങ്ങളോട് ചോദിച്ചു, നിങ്ങൾ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച എന്താണെന്ന്..? ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു..
ഒന്നാമൻ : ദുബായ് ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച..
രണ്ടാമൻ : മരണത്തിൽ നിന്നു ജീവിതത്തിലേക്ക് മടങ്ങി വരുന്ന കാഴ്ച ആണ് എന്റെ ജീവിതത്തിൽ ഞാൻ കണ്ട മനോഹരമായ കാഴ്ച
മൂന്നാമൻ : പ്രണയം ആണ് ഞാൻ കണ്ടതിൽ വെച്ച് മനോഹരമായ കാഴ്ച
നാലാമൻ : ഒരു അമ്മ തന്റെ കുഞ്ഞിന് മുലപാൽ കൊടുക്കുന്ന കാഴ്ച ആണ് ലോകത്തിലെ മനോഹരമായ കാഴ്ച
അഞ്ചാമൻ : പ്രകൃതിയിൽ നാം കാണുന്ന ഓരോന്നും എനിക്ക് സുന്ദരമായ കാഴ്ച ആണ്..
ഇങ്ങനെ ഓരോരുത്തരും തന്റെ അഭിപ്രായങ്ങൾ അധ്യാപകനോട് പറഞ്ഞു.. ഒടുവിൽ എന്റെ ഊഴം എത്തി.. എല്ലാവരിലും നിന്നും വ്യത്യസ്തമായി ഒരു അഭിപ്രായം പറയണം എന്നൊന്നും ഞാൻ കരുതിയിരുന്നില്ല..
ഞാൻ എന്റെ അഭിപ്രായം പറഞ്ഞു..
"സർ ഞാൻ എന്ത് പറയാൻ..!! എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ട്..ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ലോകത്തിലെ മനോഹരമായ കാഴ്ചകൾ തന്നെയാണ്..പട്ടിണി അനുഭവിക്കുന്ന മനുഷ്യർക്കു ഒരു നേരത്തെ ഭക്ഷണം കൊടുക്കുമ്പോൾ അവരുടെ മുഖത്ത് വിടരുന്ന ചിരി ഒരു നല്ല കാഴ്ച ആണ്.. ഭിക്ഷ യാചിക്കുന്ന മനുഷ്യന്റെ കൈയ്യിൽ ഒരു 10 രൂപ നോട്ട് കൊടുക്കുമ്പോൾ ആ മനുഷ്യന്റെ കണ്ണിൽ കാണുന്ന ഒരു നന്ദി ഉണ്ട്.. പുറമെ പ്രകടിപ്പിക്കാതെ കണ്ണിൽ കൂടി മാത്രം കാണിക്കുന്ന ഒരു നന്ദി.. അതും ഒരു സന്തോഷം നിറഞ്ഞ കാഴ്ച തന്നെയാണ്..പക്ഷെ എന്നെ സംബന്ധിച്ച് ലോകത്തിലെ അതി മനോഹരമായ കാഴ്ച ഇവ ഒന്നുമല്ല.. അത് കാണാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടായെന്നും വരില്ല..നാം കാണുന്ന കാഴ്ച ഒരു ദിവസം കൊണ്ട് മനസ്സിൽ നിന്ന് മാഞ്ഞ് പോകാൻ പാടില്ല..ഈ പറഞ്ഞ കാഴ്ചകൾ എല്ലാം കൂടി പോയാൽ ഒരു മണിക്കൂർ ...അല്ലെങ്കിൽ ഒരു ദിവസത്തിൽ കൂടുതൽ നമ്മുടെ മനസ്സിലോ ജീവിതത്തിലോ നിൽക്കില്ല.. അതിനെ നമുക്ക് അതിമനോഹരമായ കാഴ്ച എന്ന് പറയാൻ പറ്റുമോ ?..എനിക്ക് അറിയില്ല..!
നാം ജീവിതത്തിൽ എന്താകണം എന്ന് നാം ആഗ്രഹിക്കുന്നോ.. അല്ലങ്കിൽ എവിടെ എത്തിപെടണം എന്ന് നാം ആഗ്രഹിക്കുന്നോ അവിടെ എത്തി ചേരുക.. എത്ര കഷ്ടപെട്ടാലും നമ്മൾ കണ്ട ആ ഉയരം നമ്മൾ കീഴടക്കണം..ഒരു ദിവസം നമ്മൾ ആ ഉയരത്തിൽ എത്തുമ്പോൾ നമ്മൾ ആ ഉയരം കീഴടക്കാൻ താണ്ടിയ വഴികളും, നമ്മെ സഹായിച്ച മനുഷ്യരെയും മനസ്സിൽ ഓർക്കുക.. നാം കീഴടക്കിയ ഉയരത്തിനു തിരിച്ചു ഒരു താഴ്ച ഉണ്ടാകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ആ ഉയരം തനിക്കു എത്ര കാലം താണ്ടാമോ അത്രേം താണ്ടുക.. ഒരു ദിവസം നാം നടന്ന വഴികൾ ഒന്ന് തിരിഞ്ഞു നോക്കുക.. അന്ന് നമ്മൾ എത്തി പിടിച്ച ഉയരം വളരെ വലുതായിരിക്കും.. ഒരിക്കലും താഴ്ച ഇല്ലാത്ത ഉയരത്തിൽ അന്ന് നമ്മൾ എത്തിട്ടുണ്ടാകും.. ജീവിതകാലം മുഴുവൻ മനസ്സിൽ നിന്ന് മായാത്ത ഒരു കാഴ്ച ആയിരിക്കും അന്ന് നമ്മൾ ആ ഉയരത്തിൽ നിന്ന് താഴേക്കു നോക്കുമ്പോൾ ഉള്ള കാഴ്ച.. നമ്മൾ കടന്നു വന്ന വഴികൾ, നേരിട്ട കഷ്ടപ്പാടുകൾ, നമ്മെ സഹായിച്ച വ്യക്തികൾ എല്ലാം നമ്മുടെ ഉയർച്ചക്ക് കാരണം ആയ ഓരോ ഘടകങ്ങൾ ആയിരിക്കും..
ചുരുക്കി പറഞ്ഞാൽ നമ്മുടെ ജീവിത സ്വപ്നം തന്നെ ആണ് നാം കാണുന്ന അതി മനോഹരമായ കാഴ്ച..!!
ഒരു നിമിഷമോ ഒരു ദിനമോ അല്ല ജീവിതകാലം മുഴുവൻ മനസിൽ നിന്ന് മായാത്ത ഒരു അതിമനോഹരമായ കാഴ്ച ആയിരിക്കും നാം നേടി എടുത്ത സ്വപ്നം.. "
എന്റെ ഈ മറുപടിക്ക് കാര്യമായ കയ്യടിയോ ആർപ്പുവിളിയോ ഉണ്ടായില്ല..
കാരണം, ഇവരിൽ ആരും കണ്ട കാഴ്ചകൾ ആയിരിക്കില്ല യഥാർത്ഥ കാഴ്ച എന്ന് അവര് തന്നെ ചിന്തിച്ചു കാണും ..ഒന്ന് തുനിഞ്ഞു ഇറങ്ങിയാൽ ആർക്കും കാണാൻ പറ്റുന്ന അതിമനോഹരമായ കാഴ്ച തന്നെ ആണ് തന്റെ ജീവിത സ്വപ്നം..
| when you dream something, all the universe conspires in helping you to achieve it --PAULO COEHLO |
Nice one
ReplyDelete♥️♥️
DeleteKollalo chetta🎊🎉
Delete😀😀😀
Delete