ഓർമ്മകളിലൂടെ ഒരു യാത്ര.. !!

മഹാരാജാസ്.. ! ഈ നാമം എന്നും ഒരു വികാരമാണ് ഓരോ മഹാരാജാസുകാരനും..
"ചുവന്ന ചെങ്കോട്ട"എന്നാ കൊട്ടാരത്തിൽ രാജാവും റാണിയും ആയി ജീവിതം ചിലവഴിച്ച ഓരോ വ്യക്തിക്കും  ഇന്നും തിരിച്ചു പിടിക്കാൻ പറ്റാത്ത ഒരു സിംഹാസനം  ആയി നിലയുറപ്പിച്ചു നില്ക്കുന്നു മഹാരാജാസ്.. !!
 
മഹാരാജാസ് കോളേജിന്റെ വരാന്തയിലൂടെ നടക്കുമ്പോൾ നഷ്ടപ്പെട്ടു പോയ എന്തോ ഒന്ന് തിരിച്ചു കിട്ടിയപോലെ തോന്നും..  പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ മുല്ല പന്തലും,  പിരിയാൻ ഗോവിണിയും,  നീണ്ടു നിവർന്ന് കിടക്കുന്ന വരാന്തയും,  സമര മരവുമെല്ലാം മഹാരാജാസിന്റെ മാറ്റു കൂട്ടുന്നു.. ഇന്ന് ഈ രാജാകീയ കലാലയത്തിന് ഒരുപാട് കഥകൾ പറയാനുണ്ട്.. !!
സ്നേഹത്തെയും സൗഹൃദത്തേയും താലോലിച്ചു  ഇവിടെ നിന്ന് പഠിച്ചിറങ്ങിയ ഒരുപാട് മഹാന്മാരുടെ കഥ !!
ഒരുപക്ഷേ,  നാളെ ഈ കോളേജിന് പറയാൻ ഉണ്ടാകും സ്വപ്നങ്ങളെയും  സൗഹൃദങ്ങളെയും പിന്നെ മഹാരാജാസ് എന്നാ രാജകീയ കലാലയത്തെയും  ഒരുപാട് സ്നേഹിച്ച ഒരു "സ്വപ്ന ജീവിയുടെ " കഥ... !!
ഓർത്തിരിക്കാൻ ഒരുപാട് നല്ല ഓർമ്മകളുമായി അന്ന് മഹാരാജാസിന്റെ  പടി ഇറങ്ങുമ്പോൾ ഒന്നേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.. ഇനി ഒരു തിരിച്ചു വരവ് ഉണ്ടേൽ,  അന്ന് എന്റെ കൂടെ ഒരാള് ഉണ്ടാകുമെന്ന്.. ആ ഒരാള് ഇന്നും കൈ എത്താ  ദൂരത്ത് ആണ്...♥️
കണ്ണടച്ച് തുറക്കും മുമ്പേ ജീവിതത്തിലെ മനോഹരമായ ഒരു കാലം  കടന്നു പോയി..
മഹാരാജാസിനെ പ്രണയിച്ച ഓരോരുത്തർക്കും പറയാൻ ഉണ്ടാകും ഒരു കഥ.. തന്റെ പ്രണയത്തിന്റെ കഥ.. തന്റെ സൗഹൃദത്തിന്റെ കഥ.. തന്റെ നഷ്ടപ്പെട്ട് പോയ വസന്ത കാലത്തിന്റെ കഥ.. നഷ്ട പ്രണയത്തിന്റെ  കഥ.. എല്ലാറ്റിനും ഉപരിയായി ഒരു മഹാരാജാസുകാരന്റെ കഥ..  
ഒരു മഹാരാജാസ്കാരൻ എന്നാ നിലയിൽ ഇന്ന് സ്വയം അഭിമാനിക്കാം എനിക്ക്..   എന്നെ ഞാൻ ആക്കിയ മഹാരാജാസ് എന്നാ കലാലയത്തിന്റെ കഥ മാത്രമല്ല ഇത്.. മഹാരാജാസ് എന്നാ കലാലയം ഈ സ്വപ്ന ജീവിയെ എത്രത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചു എന്നാ കഥ കൂടി ആണ്..  
ഓർമകളിലേക്ക് തിരിച്ചു നടക്കാൻ ഒരു മനുഷ്യനും സാധ്യമല്ല.. പക്ഷേ,  ഓർമയിൽ ജീവിക്കാൻ ഒരു മനുഷ്യന് സാധിക്കും.. 
മഹാരാജാസ് എന്നത് ഇനി ഒരു ഓർമ്മ മാത്രമാണ് ..ഒരിക്കലും മായാത്ത ഓർമ്മ.. 
ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും എന്റെ കലാലയ ജീവിതത്തിൽ ഉണ്ടായി.. 
എന്നിരുന്നാലും   ജീവിതം ഒരു ആഘോഷമാക്കി തീർത്ത കാലഘട്ടം ആയിരുന്നു അത്.. ഓരോ ദിനവും ഓരോ മാസവും ഓരോ വർഷവും കണ്ണ് അടച്ചു തുറക്കും മുമ്പേ മായ്ഞ്ഞു പോയി.. ഇനി ഒരിക്കലും മടങ്ങി വരാത്ത ഒരു കാലം.. 

ഓർമ്മകളിലൂടെ ഒരു യാത്ര ഇവിടെ തുടങ്ങുകയായി.. !!




Comments

  1. എന്റെ പൊന്നോ ഇയാളങ്ങോട്ട്‌ ഞെട്ടിച്ചുകൊണ്ട് ഇരിക്കുവാണല്ലോ

    ReplyDelete

Post a Comment

Popular Posts