സലീമിക്ക ചിരിച്ചു തന്നെ മടങ്ങി ❤️

ജീവിതം ഒന്നേ ഒള്ളു..!!
അത്‌ ചിരിച്ചും കളിച്ചും കരഞ്ഞും തീർക്കണം.!!

ഞങ്ങൾ ജീവിതത്തിൽ  എത്രത്തോളം ചിരിച്ചിട്ടുണ്ടോ അത്രത്തോളം ഞങ്ങൾ നിങ്ങളെയും നിങ്ങളുടെ കഥാപാത്രത്തെയും സ്നേഹിച്ചിട്ടുണ്ട് സലീമിക്ക ❤️❤️

ഇത്രേം വർഷംകൊണ്ട്   ഞങ്ങൾ 90 കിഡ്‌സിനെ നിങ്ങൾ എത്രത്തോളം ചിരിപ്പിച്ചോ അത്രത്തോളം നിങ്ങൾ കരയിച്ചു ഇന്ന് ഒറ്റ ദിവസം കൊണ്ട്..

ചിരിപ്പിച്ചവരും ചിന്തിപ്പിച്ചവരും ഓരോന്നായി പടിയിറങ്ങുവാണ് ലോകത്തിൽ നിന്ന് ആറടി മണ്ണിലേക്ക്..!! ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എന്ന് പറഞ്ഞുകൊണ്ട്..!! ജീവിതത്തിൽ ഞങ്ങളെ ചിരിപ്പിക്കാൻ ബിഗ് സ്‌ക്രീനിൽ ഇനിയും പുതിയ തലമുറ വരുമെന്ന് പറഞ്ഞു കൊണ്ട്..!! ഞങ്ങളുടെ കാലം കഴിഞ്ഞു മക്കളെ എന്ന് പറഞ്ഞ് ഓരോ നടന്മാരും ഈ ലോകത്തിൽ നിന്ന് പോകുമ്പോൾ നിങ്ങൾ ആടി തീർത്ത വേഷങ്ങൾ ഞങ്ങളെ വേട്ടയാടും.. ഞങ്ങളുടെ മരണം വരെ.. കാരണം ഞങ്ങൾ കണ്ടു വളർന്നതും ചിരിച്ചു വളർന്നതും ചിന്തിച്ചു വളർന്നതും നിങ്ങളെ ആണ്.. ഞങ്ങളുടെ കുട്ടികാലം മനോഹരമാക്കിയത് നിങ്ങളായിരുന്നു.. നിങ്ങളുടെ സിനിമകളായിരുന്നു..

ഞങ്ങളെ സിനിമയുടെ മുമ്പിൽ പിടിച്ചു ഇരുത്തിയത് നിങ്ങളുടെ മുഖമായിരുന്നു.. ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു  "പ്യാരിയും".. "മണവാളനും".."ആശാനും".."രാജാക്കണ്ണനും"?.. ഒരിക്കലും ഉണ്ടാകില്ല.. നിങ്ങളുടെ കാലം കഴിഞ്ഞതോടെ ഞങ്ങളുടെ കുട്ടികാലവും കഴിഞ്ഞു സലീമിക്ക.!! ഒരുപാട് നന്ദി ചിരിപ്പിച്ചതിന്..

"എന്നെ വിമർശിക്കുന്നവരെ ഞാൻ എതിർക്കാറില്ല.. ഞാൻ തെറി പറയാറില്ല.. ഞാൻ വെറുപ്പിക്കാറില്ല.. കാരണം എന്നെ വിമർശിക്കുന്ന എല്ലാവർക്കും അതിനുള്ള അവകാശം ഉണ്ട് "

ഈ വാക്കുകൾ ഒരു പൊതുവേദിയിൽ പറഞ്ഞു അങ്ങ് കയ്യടി വാരിക്കൂട്ടി.. ❤️

തിരിച്ചു വരില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെ ചോദിക്കുവാ സലീമിക്ക , ഒരിക്കൽ കൂടി ഞങ്ങൾ കാത്തിരുന്നോട്ടെ.. ആ ധർമെദ്രന്റെ കൂടെ അതെ ടാക്സി കാറിൽ ഒരിക്കൽ കൂടി നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കാൻ വരുമെന്ന്..?? ❤️

വരും തലമുറയെ ഇനി ചിരിപ്പിക്കാൻ നിങ്ങൾ ആരുമില്ലല്ലോ..

ഹൃദയം നിറഞ്ഞ വിട സലീമിക്ക.. ❤️

ഇക്ക..പരലോകത്തു വെച്ച് ധർമേന്ദ്രനെ കാണുമ്പോൾ പറയണം നിങ്ങളേം കാത്ത് ആ ഫയർ ഫോഴ്സും ഈ നാട്ടുകാരും ഞങ്ങൾ എല്ലാവരും ഒരിക്കൽ കൂടി ഇവിടെ ഉണ്ടാകുമെന്ന് ❤️

- ജെബിൻ ജോസഫ് -

Comments