അറിയാതെയെങ്കിലും.. !!!

പൂത്തുലഞ്ഞ മാവിൻ ചുവട്ടിൽ പ്രണയമേന്തി വന്നവൾ എൻ തോഴി... പ്രണയ സങ്കൽപ്പങ്ങളെ താലോലിച്ച നിൻ ഹൃദയം എൻ മനം കൊതിച്ചു പോയി അറിയാതെയെങ്കിലും... 


താമരമൊട്ടു  പോൽ  വിടരും നിൻ മിഴികൾ.. മുല്ലമൊട്ടു പോൽ വിടരും നിൻ ചിരികൾ... മിഴിവാർന്ന നിൻ മുഖവും എൻ മനം കൊതിച്ചു പോയി അറിയാതെയെങ്കിലും.. 

നിൻ സാനിദ്ധ്യത്താൽ എൻ മനം കവരവേ.. 
നിൻ പ്രണയത്താൽ എൻ ചിരി വിടരവേ..
നീയാകുന്ന സ്വപ്നങ്ങളെ താലോലിക്കാൻ എൻ മനം കൊതിച്ചു പോയി അറിയാതെയെങ്കിലും.. ♥️






Comments

Post a Comment

Popular Posts