മഹാരാജകീയം - അധ്യായം 1
"കാലം ഇവിടെ ഒഴുകുന്നതേയില്ല... ഇവിടെ വന്നവരാരും തിരിച്ചു പോകുന്നില്ല.. അവർ തിരികെ വീണ്ടും എത്തുന്നു.. മനസ്സിൽ അതെ വികാരത്തോടെ.. അതേ പ്രണയത്തോടെ.. അതേ ഓർമ്മയോടെ.. അതിന്റെ പേരാണ് മഹാരാജാസ്..!!" കാലം കാത്തുവെച്ച നിധി ആയിരുന്നു ഏവർക്കും മഹാരാജാസ്.. പ്രേമത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ മുല്ലപന്തലും, പിരിയൻഗോവണിയും, വരാന്തയും, സമരമരവുമെല്ലാം മഹാരാജാസിന്റെ മാറ്റ് കൂട്ടുന്നു..!! 2012, ഇത് എന്റെ ഒന്നാം അധ്യാന വർഷം - സിനിമയും സൗഹൃദവും ഒരുപാട് ഓർമ്മകളും നെഞ്ചിലേറ്റി സ്കൂളിന്റെ പടി ഇറങ്ങുമ്പോൾ ഒരിക്കലും ഞാൻ കരുതിയില്ല കാലം എനിക്ക് കാത്തുവെച്ചത് അതിലും മനോഹരമായ വസന്തകാലം ആയിരുന്നു എന്ന്.. സ്കൂൾ പഠനം കഴിഞ്ഞു മഹാരാജാസിൽ തന്നെ പഠിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു.. കേട്ടു കേൾവി മാത്രം ഉള്ള ഈ കലാലയം ഒരുപാട് മഹാന്മാരെ സമ്മാനിച്ച ഒരു രാജകീയ കൊട്ടാരം കൂടി ആണെന്ന് എനിക്ക് അറിയാമായിരുന്നു.. മമ്മൂട്ടിയും, സലിംകുമാറും, അമൽ നീരധും, ദിലീപും ഒക്കെ പഠിച്ച ഈ കലാലയത്തിൽ പഠിക്കണം എന്നത് എന്റെ മാത്രമല്ല എല്ലാരുടെയും സ്വപ്നം തന്നെയാണ്.. ഒരു രാജകീയ കലാലയം എന്നതിലുപരി ഒരു ...





