സലീമിക്ക ചിരിച്ചു തന്നെ മടങ്ങി ❤️
ജീവിതം ഒന്നേ ഒള്ളു..!! അത് ചിരിച്ചും കളിച്ചും കരഞ്ഞും തീർക്കണം.!! ഞങ്ങൾ ജീവിതത്തിൽ എത്രത്തോളം ചിരിച്ചിട്ടുണ്ടോ അത്രത്തോളം ഞങ്ങൾ നിങ്ങളെയും നിങ്ങളുടെ കഥാപാത്രത്തെയും സ്നേഹിച്ചിട്ടുണ്ട് സലീമിക്ക ❤️❤️ ഇത്രേം വർഷംകൊണ്ട് ഞങ്ങൾ 90 കിഡ്‌സിനെ നിങ്ങൾ എത്രത്തോളം ചിരിപ്പിച്ചോ അത്രത്തോളം നിങ്ങൾ കരയിച്ചു ഇന്ന് ഒറ്റ ദിവസം കൊണ്ട്.. ചിരിപ്പിച്ചവരും ചിന്തിപ്പിച്ചവരും ഓരോന്നായി പടിയിറങ്ങുവാണ് ലോകത്തിൽ നിന്ന് ആറടി മണ്ണിലേക്ക്..!! ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എന്ന് പറഞ്ഞുകൊണ്ട്..!! ജീവിതത്തിൽ ഞങ്ങളെ ചിരിപ്പിക്കാൻ ബിഗ് സ്‌ക്രീനിൽ ഇനിയും പുതിയ തലമുറ വരുമെന്ന് പറഞ്ഞു കൊണ്ട്..!! ഞങ്ങളുടെ കാലം കഴിഞ്ഞു മക്കളെ എന്ന് പറഞ്ഞ് ഓരോ നടന്മാരും ഈ ലോകത്തിൽ നിന്ന് പോകുമ്പോൾ നിങ്ങൾ ആടി തീർത്ത വേഷങ്ങൾ ഞങ്ങളെ വേട്ടയാടും.. ഞങ്ങളുടെ മരണം വരെ.. കാരണം ഞങ്ങൾ കണ്ടു വളർന്നതും ചിരിച്ചു വളർന്നതും ചിന്തിച്ചു വളർന്നതും നിങ്ങളെ ആണ്.. ഞങ്ങളുടെ കുട്ടികാലം മനോഹരമാക്കിയത് നിങ്ങളായിരുന്നു.. നിങ്ങളുടെ സിനിമകളായിരുന്നു.. ഞങ്ങളെ സിനിമയുടെ മുമ്പിൽ പിടിച്ചു ഇരുത്തിയത് നിങ്ങളുടെ മുഖമായിരുന്നു.. ഇനി ഉണ്ടാകുമോ ഇതുപ...






